കേരളം

പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് 'സെന്‍സറിങ്'; നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് അസാധാരണ വിലക്ക്; ബഹളത്തിൽ സഭ പിരിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് അസാധാരണ നിയന്ത്രണം ഏര്‍പ്പെടുത്തി. സഭയിലെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കി. മാധ്യമങ്ങള്‍ക്ക് മീഡിയാ റൂം വരെ മാത്രമാണ് പ്രവേശനം അനുവദിച്ചത്. നിയമസഭ നടപടികളുമായി ബന്ധപ്പെട്ട് സഭ ടിവിയുടെ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. അതാകട്ടെ, സെന്‍സറിങ് നടത്തിയ ദൃശ്യങ്ങളായിരുന്നു. 

രാഹുല്‍ഗാന്ധിയുടെ ഓഫീസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അതിക്രമത്തിനെതിരെ പ്രതിഷേധിച്ച് കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎല്‍എമാര്‍ സഭയിലെത്തിയത്. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി പ്രതിപക്ഷം ബഹളം വെച്ചു. നിയമസഭയ്ക്ക് അകത്ത് പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിച്ചത് സഭ ടിവി സംപ്രേഷണം ചെയ്തില്ല. പ്രതിപക്ഷ പ്രതിഷേധം നടക്കുമ്പോള്‍, സ്പീക്കറെയും ഭരണപക്ഷ എംഎല്‍എമാരെയുമാണ് കാണിച്ചത്. 

എന്നാല്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് സ്പീക്കറുടെ ഓഫീസ് അറിയിച്ചത്. ചില വാച്ച് ആന്റ് വാര്‍ഡിന് ഉണ്ടായ തെറ്റിദ്ധാരണയാണ് വിലക്കിന് കാരണമെന്നാണ് സ്പീക്കറുടെ ാേഫീസ് വിശദീകരിക്കുന്നത്. അതിനിടെ, പ്രതിപക്ഷ ബഹളം തുടര്‍ന്നതിനെ തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ പിരിഞ്ഞ സാഹചര്യത്തില്‍ സഭയ്ക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി