കേരളം

സ്വപ്‌നയുടെ രഹസ്യമൊഴിക്കായി സരിത ഹൈക്കോടതിയില്‍; പൊതുരേഖയാണോയെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതേ ആവശ്യം തള്ളിയ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് ഹര്‍ജി. രഹസ്യമൊഴി നല്‍കിയതിനു പിന്നാലെ സ്വപ്‌ന സുരേഷിനെ പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത കേസിലെ സാക്ഷിയാണ് സരിത.

രഹസ്യമൊഴി എങ്ങനെ പൊതുരേഖയാവുമെന്ന് ഹര്‍ജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ എതിര്‍ കക്ഷികളുടെ നിലപാട് അറിയാന്‍ കോടതി നോട്ടീസ് അയച്ചു. 

മൂന്നാം കക്ഷിക്കു മൊഴിപ്പകര്‍പ്പു നല്‍കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സരിതയുടെ ഹര്‍ജി തള്ളിയത്. സ്വപ്‌ന നല്‍കിയ മൊഴിയില്‍ തന്നെക്കുറിച്ചു പരാമര്‍ശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സരിത ഹര്‍ജി നല്‍കിയത്. രഹസ്യമൊഴിയുടെയും തുടര്‍ന്നു മാധ്യമങ്ങളോടു നടത്തിയ പരാമര്‍ശങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വപ്‌നയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസില്‍ സരിത സാക്ഷിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ