കേരളം

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം; ഗോത്രവർഗ കമ്മീഷൻ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബാലുശ്ശേരിയിൽ പട്ടികജാതിയിൽപ്പെട്ട ജിഷ്ണുരാജ് എന്ന യുവാവിനെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും വീഡിയോ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ  സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
അട്ടപ്പാടിയിൽ മധുവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് സമാനമാണ് ഈ ആൾക്കൂട്ട ആക്രമണം എന്ന് കമ്മീഷൻ നിരീക്ഷിച്ചു.  

പട്ടികജാതിക്കാരനായ യുവാവിനെ സംഘം ചേർന്ന് ബന്ദിയാക്കി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പച്ചവർക്കെതിരെ കൊലപാതകശ്രമം, ഭീകരപ്രവർത്തനം, പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമം എന്നിവ പ്രകാരമുള്ള നിയമനടപടികൾ അടിയന്തിരമായി സ്വീകരിക്കുവാനും പട്ടികജാതിക്കാരനായ യുവാവിനെ സംരക്ഷിക്കാതെ നിയമ വിരുദ്ധമായി അക്രമികളെ സംരക്ഷിച്ച പോലീസുകാർക്കെതിരെ പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുത്ത് പദവികളിൽ നിന്ന് മാറ്റി നിർത്തി അന്വേഷണം നടത്തി മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാനും കോഴിക്കോട് ജില്ലാ പോലീസ് മേധാവി (റൂറൽ) ക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു