കേരളം

സിബിഎസ്ഇ- ഐസിഎസ്ഇ സ്കൂളുകൾ സർക്കാർ നിർ​ദേശങ്ങൾ പാലിക്കണം: മന്ത്രി  വി ശിവൻകുട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സിബിഎസ്ഇ - ഐസിഎസ്ഇ സ്‌കൂളുകൾ സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനുള്ള സർക്കാർ നിർദേശം ചില സിബിഎസ്ഇ - ഐസിഎസ്ഇ സ്‌കൂ‌ളുകൾ പാലിക്കുന്നില്ല എന്ന പരാതികൾ ഉയർന്നിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ എൻ ഒസിയോടെ പ്രവർത്തിക്കുന്നതാണ് ഈ സ്ഥാപനങ്ങൾ. അതുകൊണ്ടു തന്നെ സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കാനുള്ള ബാധ്യത ഈ സ്ഥാപനങ്ങൾക്കുണ്ട്. കൃത്യമായ മാർഗരേഖ പുറത്തിറക്കിയാണ് സ്‌കൂളുകൾ തുറന്നതും പ്രവർത്തിക്കുന്നതും. മാർഗരേഖ പ്രകാരമുള്ള നടപടികൾ സിബിഎസ്ഇ - ഐസിഎസ്ഇ സ്‌കൂളുകളും പാലിക്കണം.

 ക്ലാസ് നടത്തിപ്പിലും പഠനാന്തരീക്ഷം സുഖമമാക്കുന്നതിലും എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാണ്. എന്നാൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഗുണമേന്മാ വിദ്യാഭ്യാസം എന്ന നിലപാടിനെ മുൻനിർത്തി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ സിബിഎസ്ഇ - ഐസിഎസ്ഇ സ്‌കൂളുകൾ തയ്യാറാകണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി