കേരളം

കെഎസ്ആര്‍ടിസി ബസിലെ ലൈംഗികാതിക്രമം; കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കു നേരെയുണ്ടായ അതിക്രമത്തില്‍ കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടര്‍ ജാഫറിനെ സസ്‌പെന്റ് ചെയ്തു. ജാഫറിന് വീഴ്ചയുണ്ടായെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവത്തില്‍ ബസ് കണ്ടക്ടര്‍ക്കെതിരെയും അപമര്യാദയായി പെരുമാറിയ വ്യക്തിക്കെതിരെയും പൊലീസ് കേസ് എടുത്തിരുന്നു.നടക്കാവ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. 

കോഴിക്കോട് സ്വദേശിനിയായ യുവതിക്കാണു ശനിയാഴ്ച രാത്രി ദുരനുഭവമുണ്ടായത്. മോശം പെരുമാറ്റത്തെ തുടര്‍ന്ന് ബഹളം വച്ചിട്ടും കണ്ടക്ടറോ സഹയാത്രികരോ ഇടപെട്ടില്ലെന്ന് യുവതി ആരോപിച്ചു. സംഭവത്തില്‍ നടപടി ഉറപ്പാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. തന്റെ ഭാഗത്തുനിന്നു തെറ്റുണ്ടായെങ്കില്‍ മാപ്പു പറയാന്‍ തയാറാണെന്നു കണ്ടക്ടര്‍ ജാഫര്‍ പ്രതികരിച്ചിരുന്നു. ഉത്തരവാദിത്തത്തില്‍ നിന്ന് പിന്നോട്ടു പോകില്ലെന്നും അദ്ദേഹം പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്