കേരളം

ചൂണ്ടയിടുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുടുങ്ങി; 12 സെമീ നീളമുണ്ടായ മത്സ്യത്തെ പുറത്തെടുത്തു

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: ചൂണ്ടയിടുന്നതിനിടെ മീൻ തൊണ്ടയിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി. ചൂണ്ടയിൽ നിന്നും മീൻ കടിച്ച് മാറ്റുന്നതിനിടയിലാണ്  മീൻ തൊണ്ടയില്‍ കുരുങ്ങിയത്. വലക്കാവ് പാറത്തൊട്ടിയിൽ വർഗീസിന്റെ തൊണ്ടയിലാണ് മീൻ കുടുങ്ങിയത്. 

12 സെന്റീമീറ്റർ നീളമുണ്ടായിരുന്ന മത്സ്യമാണ് തൊണ്ടയിൽ കുടുങ്ങിയത്. മീൻ തൊണ്ടയിൽ കുടുങ്ങിയതോടെ ശ്വാസ തടസവും രക്തസ്രാവവും ഉണ്ടായി. ഇതോടെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എമർജൻസി വിഭാഗത്തിൽ വെച്ച് രക്തസ്രാവത്തെ തുടർന്ന് മീനിനെ പുറത്തെടുക്കാനായില്ല. ശസ്ത്രക്രിയയിലൂടെയാണ് മത്സ്യം നീക്കം ചെയ്തത്. ആദ്യം ട്രക്കിയോസ്റ്റമി നടത്തി ശ്വാസ തടസം മാറ്റിയശേഷമാണ് മത്സ്യത്തെ പുറത്തെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്