കേരളം

മറവി പണിയായി, മോഷ്ടാക്കളെ ഭയന്നു സ്വർണവും പണവും കുഴിച്ചിട്ടു; പൊലീസെത്തി പുരയിടം ഉഴുതു കണ്ടെത്തി 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മോഷ്ടാക്കളെ ഭയന്നു കുഴിച്ചിട്ട സ്വർണവും പണവും പുരയിടം ഉഴുതു കണ്ടെടുത്തു. ബന്ധുവീട്ടിൽ പോയപ്പോൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ആരുമറിയാതെ പുരയിടത്തിൽ കുഴിച്ചിട്ട 20 പവൻ സ്വർണവും 15,000 രൂപയുമാണ് പൊലീസെത്തി കണ്ടെടുത്തത്. മോഷണം പോയെന്ന പരാതിയെത്തുടർന്നാണ് പൊലീസെത്തി അന്വേഷണം നടത്തിയത്. 

ചങ്ങൻകുളങ്ങര സ്വദേശിനി ഭർത്താവിനൊപ്പം ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് സ്വർണവും പണവും കുഴിച്ചിട്ടത്. തിരികെയെത്തിയപ്പോൾ കുഴിച്ചിട്ട സ്ഥലം മറന്നു പോയി. ഇതേത്തുടർന്ന് സ്വർണം മോഷണം പോയെന്ന് പരാതി നൽകി. ഓച്ചിറ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പുരയിടത്തിൽ കുഴിച്ചിട്ടതാണോയെന്നു സംശയമുണ്ടായത്. തുടർന്നാണ് പുരയിടത്തിൽ നിന്നു സ്വർണവും പണവും കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്