കേരളം

ലോ കോളജ് സംഘര്‍ഷം: നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോ കോളജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍. അനന്തകൃഷ്ണന്‍, ശ്രീനാഥ്, ആദിത്, അബാദ് മുഹമ്മദ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച യൂണിയന്‍ ഉദ്ഘാടന ശേഷമാണ് എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ കോളജില്‍ ഏറ്റുമുട്ടിയത്. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായ പെണ്‍കുട്ടിയെ ഉള്‍പ്പെടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു.

സംഭവത്തില്‍ മൂന്ന് കേസ് ര?ജിസ്റ്റര്‍ ചെയ്തു. മ്യൂസിയം, മെഡിക്കല്‍ കോളജ് സ്‌റ്റേഷനുകളില്‍ ഇരുവിഭാഗത്തില്‍നിന്നുമായി അമ്പതിലധികം വിദ്യാര്‍ഥികളെ പ്രതി ചേര്‍ത്തിട്ടുണ്ട്.

എന്നാല്‍, പ്രതികളായ എസ്എഫ്‌ഐക്കാര്‍ മറ്റൊരു സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് കടന്നതായി കെഎസ്‌യു പ്രവര്‍ത്തകര്‍ ആരോപിച്ചു. 

സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമീഷനെ വെക്കുമെന്നും പ്രാഥമിക റിപ്പോര്‍ട്ടിനുശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കോളജ് അധികൃര്‍ അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്