കേരളം

നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട; 225 പവന്‍ പിടികൂടി; മൂന്നു പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട. 225 പവനോളം സ്വര്‍ണവുമായി മൂന്നു പേര്‍ പിടിയില്‍. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്. 

തിരൂരങ്ങാടി സ്വദേശി യൂസഫ് , പള്ളിത്തോട് സ്വദേശി മുനീര്‍ , മലപ്പുറം സ്വദേശി അഫ്‌സല്‍ എന്നിവരാണ് പിടിയിലായത്. ബാഗേജിലും ശരീരത്തിലുമായി ബിസ്‌കറ്റ് രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 

മസ്‌കറ്റില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കണ്ടെടുത്ത സ്വര്‍ണം 95 ലക്ഷം രൂപയോളം വില വരുമെന്ന് കസ്റ്റംസ് അധികൃതര്‍ സൂചിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്