കേരളം

കേരളത്തിലെ തൊഴിലുറപ്പ് കൂലി 311 രൂപയാക്കി, നാളെ മുതൽ പ്രാബല്യത്തിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 311 രൂപയാക്കി വർധിപ്പിച്ചു. 290 രൂപയായിരുന്ന കൂലിയാണ് 21 രൂപ വർധിപ്പിച്ച് 311 രൂപയാക്കിയത്. ഏപ്രിൽ ഒന്നിന് പുതുക്കിയ കൂലി നിലവിൽ വരും. രാജ്യമാകെ അവിദ​ഗ്ധ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വർധിപ്പിച്ച് കേന്ദ്ര ​ഗ്രാമവികസന മന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്. 

കൂലി വർധിപ്പിച്ചെങ്കിലും കേരളം കൂലിത്തുകയിൽ നാലാം സ്ഥാനത്തുതന്നെ തുടരും. ലക്ഷദ്വീപിൽ 18 രൂപ വർധിപ്പിച്ച് 284 രൂപയാക്കി. സിക്കിമിലെ മൂന്ന് പഞ്ചായത്തുകൾ ഉൾപ്പെടുന്ന മേഖലയിൽ 331 രൂപയും ഹരിയാനയിലെ 331 രൂപയും ​ഗോവയിലെ 315 രൂപയുമാണ് നിലവിൽ കേരളത്തേക്കാൾ മുൻപിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്