കേരളം

പിസി ജോര്‍ജ് ആരെയും കൊന്നിട്ടില്ല; എആര്‍ ക്യാംപിലെത്തിയ കേന്ദ്രമന്ത്രിയെ പൊലീസ് തടഞ്ഞു; പൊട്ടിത്തെറിച്ച് വി മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം:  മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ കാണാനായി കേന്ദ്രമന്ത്രി വി മുരളീധരന്‍ നന്ദാവനം എആര്‍ ക്യാമ്പിലെത്തി. തിരുവനന്തപുരം ബിജെപി ജില്ലാപ്രസിഡന്റ് വിവി രാജേഷ് അടക്കമുള്ള നേതാക്കള്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രി അടക്കമുള്ളവര്‍ക്ക് പൊലീസ് പ്രവേശനാനുമതി നിഷേധിച്ചു. കന്റോണ്‍മെന്റ് എസി നേരിട്ടെത്തി ഇക്കാര്യം മന്ത്രിയെ അറിയിക്കുകയായിരുന്നു.

നമ്മുടെ നാട് അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണ്. രാജ്യദ്രോഹമുദ്രാവാക്യം വിളിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് പറയുന്നവരാണ് സിപിഎം. എന്നിട്ട് സ്വതന്ത്രാഭിപ്രായ പ്രകടനത്തിന്റെ പേരില്‍ പിസി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്തത് ഇരട്ടത്താപ്പാണെന്ന് വി മുരളീധരന്‍ പറഞ്ഞു. 

പിസി ജോര്‍ജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അദ്ദേഹം ആരെയും വെട്ടിക്കൊന്നിട്ടില്ല. അരിഞ്ഞുതള്ളിയവരെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ കാണിക്കാത്ത തിടുക്കം എന്തിനാണ് പിസി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യാന്‍ കാണിച്ചത്. പിസി ജോര്‍ജ് ഭീകരവാദിയല്ല. അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകകനാണ്. യൂത്ത് ലീഗിന്റെ പരാതിയിലാണ് അറസ്റ്റെന്നാണ് പൊലീസ് പറയുന്നത്. യൂത്ത് ലീഗ് പരാതിപ്പെട്ടാല്‍ ആരെയും അറസ്റ്റ് ചെയ്താല്‍ അകത്തിടുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. സര്‍ക്കാരിന്റെ ഇരട്ടനീതിയാണെന്നും വി മുരളീധരന്‍ പറഞ്ഞു. 

അതിനിടെ വിദ്വേഷ പ്രസം​ഗത്തിന്റെ പേരിൽ പിസി ജോർജിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തതാണെന്ന് എഫ്ഐആർ. പ്രസം​ഗം മത സ്പർധ വളർത്തുന്നതാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് കേസെടുത്തതെന്നും എഫ്ഐആറിൽ പറയുന്നു. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പിസി ജോർജിനെ കസ്റ്റഡിയിൽ എടുത്തത്. 

പിസി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തും. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് പൊലീസ് പിസി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയത്. 

ഹിന്ദുമഹാ സമ്മേളനത്തിൽ പിസി ജോർജ് നടത്തിയ പ്രസംഗത്തിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. പരാതികൾ ഉയർന്നതോടെ ശനിയാഴ്ച പൊലീസ് കേസെടുത്തു. ഡിജിപി അനിൽകാന്തിന്റെ നിർദേശപ്രകാരമാണ് കേസെടുത്തത്. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സംഗമം എന്ന പരിപാടിയിൽ വെച്ചാണ് പി സി ജോർജ് മതവിദ്വേഷ പ്രസംഗം നടത്തിയത്.

'കച്ചവടം ചെയ്യുന്ന മുസ്ലിങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവ്വം കലർത്തുന്നു, മുസ്ലിങ്ങൾ അവരുടെ ജനസംഖ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിങ്ങളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു.' തുടങ്ങിയ ആരോപണങ്ങളാണ് പി സി ജോർജ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത