കേരളം

നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്; സായ്ശങ്കറിനെ മാപ്പുസാക്ഷിയാക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. സൈബര്‍ ഹൈക്കര്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാനാണ് നീക്കം. ഇതിനുള്ള അപേക്ഷ ക്രൈംബ്രാഞ്ച് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ദിലീപിനും അഭിഭാഷകര്‍ക്കുമെതിരെ സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. 

ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസില്‍ ഏഴാം പ്രതിയാണ് സായ്ശങ്കര്‍. സിആര്‍പി 306 വകുപ്പ് പ്രകാരം സായ് ശങ്കറിനെ കേസില്‍ മാപ്പുസാക്ഷിയാക്കാനാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി നോട്ടീസ് പുറപ്പെടുവിച്ചു. മേയ് ഏഴാം തീയതി മൂന്ന് മണിക്ക് സി ജെ എം കോടതിയില്‍ ഹാജരാകാനാണ് സായ്ശങ്കറിനോട് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

നേരത്തെ കേസിലെ ഈ കേസിലെ ഒന്നാം പ്രതിയും നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയുമായ നടന്‍ ദിലീപിന്റെ ഫോണില്‍ നിന്നും നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട ചാറ്റുകളും രേഖകളും നീക്കം ചെയ്തതെന്ന് സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. ദിലീപിന്റെ 2 ഫോണുകളിലെ വിവരങ്ങളാണ് താന്‍ മായ്ച്ചു കളഞ്ഞതെന്നും അവയില്‍ കോടതി രേഖകളും ഉണ്ടായിരുന്നെന്നും സായ്ശങ്കര്‍ വ്യക്തമാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്