കേരളം

തെക്കെ ഗോപുര നട തുറന്നു, പൂര വിളംബരമായി, തൃശൂര്‍ ആഘോഷ ലഹരിയില്‍ - വിഡിയോ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥന്റെ തെക്കേ ഗോപുരനട തുറന്നതോടെ തൃശൂര്‍ പൂര ലഹരിയില്‍ മുങ്ങി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന്‍ എറണാകുളം ശിവകുമാറാണ് ഭഗവതിയുടെ തിടമ്പേറ്റിയത്.

ഭഗവതി പ്രദക്ഷിണ വഴിയിലൂടെ വടക്കുന്നാഥനെ വലം വെച്ച് ഉള്ളില്‍ പ്രവേശിച്ചു. പിന്നീട് തെക്കേ ഗോപുര നട തുറന്ന് പുറത്തിറങ്ങി ശ്രീമൂല സ്ഥാനത്തും നിലപാട് തറയിലേക്കും എത്തിയതോടെയാണ് ചടങ്ങ് പൂര്‍ത്തിയായത്.

ഇതോടെ 36 മണിക്കൂര്‍ നീളുന്ന പൂരം ചടങ്ങുകള്‍ക്ക് ഔപചാരികമായ തുടക്കമായി. ചൊവ്വാഴ്ചയാണ് തൃശൂര്‍ പൂരം. രാവിലെ 11ന് മഠത്തില്‍ വരവ് പഞ്ചവാദ്യവും തുടര്‍ന്ന് ഉച്ചയോടെ ഇലഞ്ഞിത്തറ മേളവും നടക്കും. വൈകീട്ട് 5നാണ് തെക്കോട്ടിറക്കവും തുടര്‍ന്ന് കുട മാറ്റവും നടക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ