കേരളം

സംസ്ഥാനത്ത് ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍  കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതിനിടെ അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീവ്രത കുറഞ്ഞ് ആന്ധ്രാപ്രദേശ് തീരത്ത് എത്തും. കാറ്റിന്റെ തീവ്രത കുറഞ്ഞ് ന്യൂനമര്‍ദമായിട്ടാവും ആന്ധ്രാ തീരത്തേക്ക് എത്തുക എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 

വിശാഖപട്ടണം തീരത്തിന് സമീപത്ത് നിന്നും ദിശ മാറി, ബംഗഌദേശ് ലക്ഷ്യമാക്കിയാണ് കാറ്റിന്റെ ഗതി. ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയുണ്ടാകും. ആന്ധ്രാ, ഓഡീഷ തീരപ്രദേശങ്ങള്‍ ജാഗ്രതയിലാണ്. ഒഡീഷയിലെ 4 തീരദേശ ജില്ലകളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്