കേരളം

കുടുംബ വഴക്കിനിടെ മകന്‍ തള്ളിയിട്ടു; റിട്ട എസ്‌ഐ മരിച്ചു

സമകാലിക മലയാളം ഡെസ്ക്


ഏറ്റുമാനൂർ: കുടുംബ വഴക്കിനിടയിൽ മകൻ തള്ളിയിട്ടതിന് പിന്നാലെ കുഴഞ്ഞ് വീണ റിട്ട ഗ്രേഡ് എസ്ഐ മരിച്ചു. സംഭവത്തിൽ റിട്ട സൈനികനായ മകൻ ​ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറ്റുമാനൂർ മാടപ്പാട് കുമ്പളത്ത് തറയിൽ സി മാധവൻ (87) ആണ് മരിച്ചത്. 

പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. വൈക്കത്ത് ഭാര്യ വീട്ടിലായിരുന്ന ഗിരീഷ് തിങ്കളാഴ്ചയാണ് വീട്ടിലെത്തിയത്. നന്നായി മദ്യപിച്ചെത്തിയ ഇയാൾ വീടിനുള്ളിൽ അസഭ്യം വർഷം നടത്തുന്നത് പിതാവ് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ ഗിരീഷും പിതാവും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ വീണാണ് മാധവൻ മരിച്ചതെന്ന് ഭാര്യ രാജമ്മ പൊലീസിൽ മൊഴി നൽകി. 

ഗിരീഷിന്റെ ഭാര്യയുമായി മാധവൻ വഴക്കിട്ടെന്നും ഇതേ ചൊല്ലിയാണ് തർക്കമുണ്ടായതെന്നും നാട്ടുകാർ പറയുന്നു. വീണ് പരിക്കേറ്റ മാധവനെ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബിഎസ്എഫിൽ നിന്നും റിട്ടയർ ചെയ്ത ഗിരീഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ്. 

ശാരീരിക അസുഖങ്ങൾ ഉള്ളയാളാണ് മാധവനെന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. പലപ്പോഴും ബോധരഹിതനായി വീഴാറുണ്ടായിരുന്നതായും പറയുന്നു. പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ