കേരളം

'അമ്പലത്തിൽ വേണ്ട, അമ്മമാരുടെ മുന്നിൽ മതി'; ശ്രീരാമകൃഷ്ണന്റെ മകൾ വിവാഹിതയാവുന്നു, ചടങ്ങ് വൃദ്ധ സദനത്തിൽ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; മുൻ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണന്റെയും ദിവ്യയുടെയും മകൾ നിരഞ്ജന വിവാഹിതയാവുന്നു. തിരുവനന്തപുരം സ്വദേശി സം​ഗീതാണ് വരൻ. സാമൂഹികനീതി വകുപ്പിനു കീഴിൽ തവനൂരിൽ പ്രവർത്തിക്കുന്ന വൃദ്ധമന്ദിരത്തിൽ വച്ച് 22 നാണ് വിവാഹം. 

നിരഞ്ജനയുടെ തീരുമാനപ്രകാരമാണ് വിവാഹം വൃദ്ധമന്ദിരത്തിൽ വച്ച് നടത്തുന്നത്. വിവാഹം അമ്പലത്തിൽവേണ്ടെന്നും അമ്മമാരുടെ മുൻപിൽവെച്ചുമതിയെന്നും നിരഞ്ജന പറയുകയായിരുന്നു.  ശ്രീരാമകൃഷ്ണനും കുടുംബവും തവനൂരിലെ വൃദ്ധമന്ദിരത്തിലെ സ്ഥിരം സന്ദർശകരാണ്. വിശേഷ ദിവസങ്ങളെല്ലാം ആഘോഷിക്കാൻ അദ്ദേഹവും കുടുംബവും ഇവിടെയെത്താറുണ്ട്. വൃദ്ധമന്ദിരത്തിലെ താമസക്കാരുമായുണ്ടായ മാനസികമായ അടുപ്പത്തെ തുടർന്നാണ് വിവാഹം ഇവർക്കുമുൻപിൽവച്ചു നടത്താൻ തീരുമാനിക്കുന്നത്. 

കോഴിക്കോട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയിലെ എച്ച്.ആർ. വിഭാഗത്തിൽ ജോലിചെയ്യുകയാണ് നിരഞ്ജനയിപ്പോൾ. എംബി.എ പഠനകാലത്ത് നിരഞ്ജനയുടെ സീനിയറായിരുന്നു സംഗീത്. തിരുവനന്തപുരം പിടിപി നഗർ വൈറ്റ്‌പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകനാണ്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം