കേരളം

ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കമിതാക്കളിൽ യുവതിയുടേത് കൊലപാതകം; പോസ്റ്റുമോർട്ടം റിപ്പോർട്ട്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ബുധനാഴ്ച തൃശൂരിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കമിതാക്കളിൽ, യുവതി കൊല്ലപ്പെട്ടതാണെന്നു പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചു. തൃശൂർ കല്ലൂർ സ്വദേശിനിയായ രസ്മ (31)യാണു മരിച്ചത്. മദ്യം കഴിപ്പിച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് രസ്മയെ കണ്ടെത്തിയത്. ഇതേ മുറിയിൽ പാലക്കാട് മേലാർകോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടിൽ ഗിരിദാസിനെ (39) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 

രസ്മയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഗിരിദാസ് തൂങ്ങി മരിച്ചതാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനം ശരിവയ്ക്കുന്നതാണു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഭർത്താവുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന രസ്മയുമായി ഗിരിദാസ് അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച ഹോട്ടലിൽ മുറിയെടുത്ത ഇവരെ ബുധനാഴ്ച വൈകീട്ട് ഏഴോടെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ് രസ്മ. ഇവര്‍ക്ക് ആറ് വയസുള്ള ഒരു കുഞ്ഞും ഉണ്ട്. രസ്മയുട വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബന്ധത്തില്‍നിന്നു രസ്മ പിന്‍മാറുമോ എന്ന് ഗിരിദാസ് സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ മുറി എടുത്തത്. ബുധനാഴ്ച രാവിലെ മുതല്‍ മുറി അടഞ്ഞു കിടക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ഹോട്ടലുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വൈകീട്ട് 6.45ഓടെ മുറി തുറന്ന ശേഷമാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. ഈസ്റ്റ് എസ്‌ഐ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേല്‍നടപടികള്‍ സ്വീകരിച്ചു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത; മുമ്പ് വന്നവരും വരാത്തവരും ഒരുപോലെ ശ്രദ്ധിക്കണം

അടിയോടടി പിന്നെ കല്യാണവും; "ഗുരുവായൂരമ്പല നടയില്‍" റിലീസ് ടീസർ

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്; എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

'രാം ചരൺ എന്റെ തെറാപ്പിസ്റ്റ്, പ്രതിസന്ധിഘട്ടത്തിൽ കൂടെ നിന്നു'; പ്രസവത്തിന് ശേഷമുള്ള വിഷാദത്തെ കുറിച്ച് ഉപാസന