കേരളം

മഴ കനിഞ്ഞാൽ ഇന്ന് തൃശൂർ പൂരം വെടിക്കെട്ട്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കനത്ത മഴയെ തുടർന്ന് പലവട്ടം മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് നടത്തിയേക്കും. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇന്ന് നടത്താനാണ് തീരുമാനം. മഴ പേടി ഉള്ളതിനാൽ വെടിക്കെട്ട് നേരത്തെയാക്കിയിട്ടുണ്ട്. നാലു മണിക്കാവും വെടിക്കെട്ട് നടത്തുക 

തുടർച്ചയായുള്ള കനത്ത മഴയ്ക്ക് ശേഷം ഇന്നലെ ഉച്ചയ്ക്ക് ശേഷം കാര്യമായി മഴ പെയ്യാതിരുന്നതോടെ മണ്ണിലെ നനവിന് ചെറിയ കുറവുണ്ട്. ഇന്നും മഴ മാറി നിന്നാൽ മാത്രമാകും വെടിക്കെട്ട് നടത്താനാവുക. അതിനിടെ ഇന്ന് തൃശൂരിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഈ മാസം 11നായിരുന്നു തൃശൂർ പൂരം. കനത്ത മഴയെത്തുടർന്നാണ് 11 ന് പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റി വയ്ക്കുകയായിരുന്നു. പിന്നീട് രണ്ട് തവണ തീയതി നിശ്ചയിച്ചെങ്കിലും കാലാവസ്ഥ അനുകൂലമായില്ല. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ