കേരളം

'ഒറ്റപ്പെട്ട തെറ്റുകള്‍ മാതൃകയാക്കരുത്', യൂണിഫോം സര്‍വീസുകളില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കും: മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍:  യൂണിഫോം സര്‍വീസുകളില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം സ്ത്രീ ശാക്തീകരണ കാര്യത്തില്‍  വലിയ മുന്നിലാണ്. ഇതിന് സഹായകരമായ നടപടികള്‍ സര്‍ക്കാര്‍ തലത്തിലും നടത്തിവരുന്നുണ്ട്. പൊലീസിലെ വനിതാ പ്രാതിനിധ്യവും അതിന്റെ തെളിവാണ്. തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയില്‍ 446 വനിതാ പൊലീസുകാരുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അഭ്യസ്തവിദ്യരില്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ കേരളത്തിലെ പൊലീസില്‍ ചേരുന്നുണ്ട്. പ്രൊഫഷണല്‍ റാങ്ക് നേടിയവരും ഇതില്‍  ഉള്‍പ്പെടുന്നത് ശ്രദ്ധേയമാണ്. കേരള പൊലീസ് ഇന്ന് മികച്ചസേനയാണ്. ക്രമസമാധാനപാലനത്തിലും പുറമേ ഏത് തരം കുറ്റവാളികളായാലും കണ്ടെത്തി പിടികൂടും. 

രാജ്യത്തിന് പുറത്തായാലും പ്രതികളെ പിടികൂടി നിയമത്തിന് മുന്നില്‍ എത്തിക്കുന്നുണ്ട്. ഇത് വലിയ തോതില്‍ യശസ് വര്‍ധിപ്പിച്ചു. ഇത് വര്‍ധിപ്പിക്കണം. ഏത് ആപത്ഘട്ടത്തിലും ജനങ്ങളുടെ ഉറ്റ സഹായിയായി പൊലീസ് മാറുന്നുണ്ട്. ഒറ്റപ്പെട്ട അപവാദ സംഭവങ്ങള്‍ ഉണ്ടാവും. ഇത് സേനാംഗങ്ങള്‍ മാതൃകയാക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ജീവിതത്തിലാകെ സര്‍വീസ് സംശുദ്ധി നില നിര്‍ത്തണം. ഒരു തരത്തിലുള്ള സ്വജനപക്ഷപാതവും അഴിമതിയും  നടത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്