കേരളം

സര്‍ക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരായ അതിജീവിതയുടെ ഹര്‍ജി; പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സർക്കാരിനും വിചാരണ കോടതി ജഡ്ജിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ ജസ്റ്റിസ് കൌസർ എടപ്പഗത്തിൻറെ ബഞ്ചിൽ കേസ് ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ നടിയുടെ ആവശ്യപ്രകാരം ജഡ്ജി പിൻമാറി. 

ഹർജി ഇന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻറെ ബെഞ്ചിലാവും വരിക. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനും അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും അന്വേഷണ സംഘത്തിന് മേൽ രാഷ്ട്രീയ ഉന്നതർ സമ്മർദം ചെലുത്തുന്നതായാണ് ഹർജിയിൽ ആരോപിക്കുന്നത്. ‌എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജ‍‍ഡ്ജിയായിരുന്ന കൗസർ എടപ്പഗത്തിൻറെ ഓഫീസിൽ നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നതെന്ന സംശയം നടി പ്രകടിപ്പിച്ചിരുന്നു.

‌അന്വേഷണ സംഘം ഇവിടുത്തെ ജീവനക്കാരെ ചോദ്യം ചെയ്യാൻ ഒരുങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടതിയിൽ താൻ നൽകിയ ഹർജി ജസ്റ്റിസ് കൌസർ എടപ്പഗത്തിൻറെ ബഞ്ചിൽ പരിഗണനയ്ക്കെത്തരുതെന്ന് ആവശ്യപ്പെട്ട് നടി രജ്സറ്റാർക്ക് അപേക്ഷ നൽകി. ഇതോടെയാണ് ജസ്റ്റിസ് കൌസർ എടപ്പഗത്ത് കേസിൽ നിന്നും പിന്മാറിയത്.തുടരന്വേഷണ റിപ്പോർട്ട് മെയ് 30നകം നൽകാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ