കേരളം

'വിടുവായന്‍മാരെക്കൊണ്ട് ചിലത് പറയിപ്പിച്ചാല്‍ ക്രൈസ്തവമുഖമാകുമെന്ന് കരുതേണ്ട'; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രൈസ്തവരെ വേട്ടയാടിയവരാണ് പിസി ജോര്‍ജിനെ സംരക്ഷിക്കുമെന്ന് പറയുന്നത്. വിടുവായന്‍മാരെക്കൊണ്ട് ചിലത് പറയിപ്പിച്ചാല്‍ ക്രൈസ്തവമുഖമാകുമെന്ന് കരുതേണ്ട. ആട്ടിന്‍തോലിട്ട ചെന്നായയെ മനസിലാകില്ലെന്ന് കരുതരുതെന്നും പിണറായി പറഞ്ഞു

വര്‍ഗീയതയ്ക്ക് വളം വയ്ക്കുന്നതാണ് പിസി ജോര്‍ജിന്റെ നിലാപട്. അതാണ് ആര്‍എസ്എസും സംഘപരിവാറും സംരക്ഷിക്കാന്‍ കാരണം. ഒഡീഷയിലും ഗുജറാത്തിലും കര്‍ണാടകയിലും ക്രൈസ്തവരെ വേട്ടയാടിയവരാണ് സംഘപരിവാറെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് സ്വീകാര്യത വര്‍ധിച്ചുവരുന്നെന്ന് കാണുമ്പോള്‍ യുഡിഎഫ് തൃക്കാക്കരയില്‍ നെറികെട്ടതും നിലവാരമില്ലാത്തതുമായ പ്രചാരണത്തിലേക്ക് കടക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകാര്യത തകര്‍ക്കാനാണ് ഇത്തരത്തിലുള്ള പ്രചാരണം. ഒന്നും നടക്കില്ല എന്ന് തോന്നുമ്പോള്‍ കള്ളക്കഥ മെനയുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഇതിലും ഇതിലപ്പുറവും യുഡിഎഫ് ചെയ്യും. അത്രമാത്രം പടുകുഴിയിലേക്ക് യുഡിഎഫ് എത്തിപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം മുതലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റേതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചരിച്ചത്. ഇതിന് പിന്നില്‍ യുഡിഎഫാണെന്നാരോപിച്ച് എല്‍ഡിഎഫ് നേതാക്കള്‍ രംഗത്തെത്തുകയും തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരമൊരു വീഡിയോയുമായി യുഡിഎഫിന് ഒരു ബന്ധവുമില്ലെന്ന് യുഡിഎഫ് നേതാക്കളും പ്രതികരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്