കേരളം

ജോ ജോസഫിന്റെ വ്യാജദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; 5 പേര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ വ്യാജദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഘത്തെ കണ്ടെത്തി. ഇത് സംബന്ധിച്ച് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. 

വ്യാജപ്രൊഫൈലുണ്ടാക്കി ഇവര്‍ ജോ ജോസഫിന്റെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. കസ്റ്റഡിയിലുള്ളവര്‍ക്ക് രാഷ്ട്രീയബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ആസൂത്രിതമായ നീക്കം ഉണ്ടായെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

കണ്ണൂര്‍, പാലക്കാട്, കോഴിക്കോട്, കൊല്ലം  ജില്ലയിലുള്ളവരാണ് പിടിയിലായവര്‍. ഇവരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. ഇവര്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വീഡിയോ അപ് ലോഡ് ചെയ്തതിന് ശേഷം വിവിധ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു. ഇതിന് പിന്നാലെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയായിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്