കേരളം

'പിടികിട്ടാപ്പുള്ളിയായ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ പിടിക്കണം'; ഡിജിപിക്ക് പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. പിടികിട്ടാപ്പുള്ളിയെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ച ആര്‍ഷോ എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. പൊലീസ് അന്വേഷിച്ച് കണ്ടെത്താത്ത പ്രതി മലപ്പുറത്തെ എസ്എഫ്‌ഐ സമ്മേളത്തില്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാനാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

2018ല്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആര്‍ഷോയെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് ആര്‍ഷോയുടെ ജാമ്യം ഫെബ്രുവരിയില്‍ ഹൈക്കോടതി റദ്ദാക്കി. സമര കേസുകളിലും നിരവധി സംഘര്‍ഷങ്ങളിലും പ്രതിയാണ് പിഎം ആര്‍ഷോ. 

കൊച്ചി പൊലീസ് ഹൈക്കോടതിയെ അറിയിച്ച പ്രകാരം, ആര്‍ഷോ പിടികിട്ടാപ്പുള്ളിയാണ്. ഇതിനിടെയാണ് മലപ്പുറത്ത് നടന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ ഉടനീളം ആര്‍ഷോ പങ്കെടുത്തതും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതും. ഇക്കാര്യം വാര്‍ത്തയായിട്ടും ആര്‍ഷോയെ അറസ്റ്റ് ചെയ്തില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ആരോപിക്കുന്നു. എഐഎസ്എഫ് വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ചെന്ന പരാതിയിലും ആര്‍ഷോ പ്രതിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍