കേരളം

അ​ഗ്നിവീർ റിക്രൂട്ട്മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കം; തെക്കൻ ജില്ലകളിലെ ഉദ്യോ​ഗാർത്ഥികൾക്ക് അവസരം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: അഗ്‌നിപഥ് ആർമി റിക്രൂട്ട്മെന്റ് റാലിക്ക് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ തുടക്കമായി.  കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുള്ള ആദ്യത്തെ അ​ഗ്നിവീർ റിക്രൂട്ട്മെന്റ് റാലിയാണിത്. കൊല്ലം കളക്ടർ അഫ്‌സാന പർവീൺ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ആർമി ബംഗളൂരു സോൺ ഡി ഡി ജി ബ്രിഗേഡിയർ എ എസ് വലിമ്പേ, ജില്ലാ പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. 

17 മുതൽ 24 വരെയാണ് അഗ്‌നിവീർ റാലി നടക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് റാലിയിൽ പങ്കെടുക്കാം. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്കാണ് പങ്കെടുക്കാൻ അവസരമുള്ളത്. മൊത്തം 25,367 ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

അതിൽ 2,000 ഉദ്യോഗാർഥികളെയാണ് ആദ്യദിനം പങ്കെടുപ്പിക്കുന്നത്. ശാരീരികക്ഷമതാ പരിശോധനയും അതിൽ വിജയിക്കുന്നവർക്ക് വൈദ്യപരിശോധനയും നടത്തും. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കായി നഴ്സിങ്‌ അസിസ്റ്റന്റ്, മത അധ്യാപകർ എന്നിവയിലേക്കുള്ള ആർമി റിക്രൂട്ട്മെന്റ് റാലിയും നവംബർ 26 മുതൽ 29 വരെ ഇതേ സ്റ്റേഡിയത്തിൽ നടക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ