കേരളം

വിവിധ രാജ്യങ്ങളുടെ പതാകകളുമായി പ്രകടനം; കോളജ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ ആരാധകരുടെ വാഹനാഭ്യാസം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കാരന്തൂര്‍ മര്‍ക്കസ് കോളജില്‍ ഫുട്‌ബോള്‍ ആരാധകരായ വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു വിവിധ രാജ്യങ്ങളുടെ പതാകയേന്ത്രി കോളജ് ഗ്രൗണ്ടില്‍ ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ച് വിദ്യാര്‍ഥികളുടെ വാഹനാഭ്യാസം.
 
നാലുകാറുകളിലായി എത്തിയ ഇവര്‍ മൈതാനത്ത് വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ വട്ടം കറക്കി. തുടര്‍ന്ന് ഇഷ്ട ടീമുകളുടെ രാജ്യത്തിന്റെ പതാകകളുമായി കാറിന്റെ മുന്നിലും പിന്നിലും വാതിലിലും കയറിനിന്ന് അഭ്യാസപ്രകടനം നടത്തുകയായിരുന്നു.

കോളജിലെ തന്നെ ചില വിദ്യാര്‍ഥികളാണ് മോട്ടര്‍ വാഹനവകുപ്പിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ രണ്ട് കാറുകള്‍ തിരിച്ചറിഞ്ഞു. ഇതിന്റെ ഉടമസ്ഥരോടു വാഹനത്തിന്റ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു രണ്ട് കാറുകള്‍ ആരുടേതെന്നാണു കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. വാഹനം ഓടിച്ചവരുടെ ലൈസന്‍സും വാഹനങ്ങളുടെ റജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍