കേരളം

ആംബുലൻസ് ഓടിച്ചത് നഴ്സ്; നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു; യുവാവ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആംബുലന്‍സ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ഇന്ന് രാവിലെ വെഞ്ഞാറമൂടാണ് അപകടമുണ്ടായത്. അപകടം സംഭവിക്കുമ്പോൾ ആംബുലന്‍സ് ഓടിച്ചത് പുരുഷ നഴ്‌സായ അമല്‍ (22) ആണെന്ന് പൊലീസ് കണ്ടെത്തി. പിരപ്പന്‍കോട് സ്വദേശി ഷിബു (35)വാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ അലംകൃതയ്ക്ക് (നാല്) ഗുരുതരമായി പരിക്കേറ്റു.

ശനിയാഴ്ച രാവിലെ 6.30ഓടെ വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷന് സമീപമായിരുന്നു അപകടം. ഇടുക്കിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിവരികയായിരുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നു. ഡ്രൈവറായ വിനീതും നഴ്‌സായ അമലുമാണ് ആംബുലന്‍സിലുണ്ടായിരുന്നത്.

ഇടുക്കിയില്‍ നിന്ന് തിരികെ വരുന്നതിനിടെ ഡ്രൈവര്‍ ക്ഷീണിതനായതോടെ നഴ്‌സിനെ വാഹനം ഓടിക്കാന്‍ ഏല്‍പ്പിച്ചെന്നാണ് കരുതുന്നത്. തുടര്‍ന്ന് തിരികെയുള്ള യാത്രയില്‍ നഴ്‌സ് ആംബുലന്‍സ് ഓടിക്കുകയായിരുന്നു. ഡ്രൈവറായ വിനീതും നഴ്‌സ് അമലും വെഞ്ഞാറമൂട് പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ