കേരളം

മുടി വെട്ടണമെന്ന് ക്ലാസ് ടീച്ചർ, മൊട്ടയടിച്ചെത്തി കുട്ടി; കാര്യം തിരക്കിയ പ്രിൻസിപ്പലിന് വിദ്യാർഥിയുടെ മർദനം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്കൂൾ പ്രിൻസിപ്പലിന് പ്ലസ് ടു വിദ്യാർഥിയുടെ മർദനം. മൊട്ടയടിച്ച് സ്കൂളിലെത്തിയ വിദ്യാർഥിയോട് കാര്യം തിരക്കിയപ്പോഴാണ് കുട്ടി പ്രിൻസിപ്പലിനെ മർദ്ദിച്ചത്. പരിക്കേറ്റ അധ്യാപകനെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഒരാഴ്ച മുൻപ് മുടി നന്നായി വെട്ടി സ്കൂളിൽ വരണമെന്ന് ക്ലാസ് ടീച്ചർ കുട്ടിയോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെ തല മുണ്ഡനം ചെയ്താണ് കുട്ടി സ്കൂളിലെത്തിയത്. അധ്യാപിക പ്രിൻസിപ്പലിനെ കണ്ടുവരാൻ കുട്ടിയെ പറഞ്ഞയച്ചു.  പ്രിൻസിപ്പൽ കാര്യങ്ങൾ ചോദിക്കുന്നതിനിടെ  വിദ്യാർഥി മർദിക്കുകയായിരുന്നു. അധ്യാപകന്റെ കഴുത്തിന് പിടിച്ച് ഞെക്കുകയും മുഖത്തടിക്കുകയും ചെയ്തു. ശേഷം ഇറങ്ങിയോടിയ വിദ്യാർഥിയെ അധ്യാപകരും നാട്ടുകാരും ചേർന്നാണ് തിരികെ സ്കൂളിലെത്തിച്ചത്. 

നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കാലടി പൊലീസ് എത്തി വിദ്യാർഥിയുടെ മാതാപിതാക്കളെ വിളിപ്പിച്ചു. മർദനമേറ്റ പ്രധാനാധ്യാപകൻ പരാതി നൽകിയിട്ടില്ല. അധ്യപകന്റെ പരാതി ലഭിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. വിദ്യാർഥിക്ക് പ്രായപൂർത്തിയാകാത്തതിനാൽ നിലവിൽ കേസ് എടുത്തിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം