കേരളം

വിദ്യാര്‍ത്ഥി തെറിച്ചുവീണ സംഭവം; ബസും ഡ്രൈവറും കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്



കോട്ടയം: അമിത വേഗത്തില്‍പ്പോയ ബസില്‍ നിന്ന് വിദ്യാര്‍ത്ഥി തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവറും ബസും പൊലീസ് കസ്റ്റഡിയില്‍. കൈനടി സ്വദേശി മനീഷിനെയാണ് ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തത്. അമിത വേഗതയ്ക്കും അശ്രദ്ധമായ ഡ്രൈവങ്ങിലൂടെ അപകടമുണ്ടാക്കിയതിനും കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

കോട്ടയം പാക്കില്‍ പവര്‍ഹൗസ് ജംഗ്ഷനില്‍ ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. കോട്ടയം-കൈനടി റൂട്ടില്‍ ഓടുന്ന ചിപ്പി എന്ന ബസ് ആണ് അപകടം ഉണ്ടാക്കിയത്.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഭിരാമിനാണ് സാരമായി പരിക്കേറ്റത്. മുഖത്ത് പരിക്കേറ്റ അഭിരാം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അപകടത്തില്‍ കുട്ടിയുടെ രണ്ടു പല്ലുകള്‍ ഒടിഞ്ഞുപോകുകയും ചെയ്തു.

ബസ് അമിതവേഗത്തിലാണ് പോയത്. അപകടം ഉണ്ടായിട്ടും ബസ് നിര്‍ത്താന്‍ കൂട്ടാക്കിയില്ലെന്നും, നാട്ടുകാര്‍ ഓടിക്കൂടി തടഞ്ഞപ്പോഴാണ് ബസ് നിര്‍ത്തിയതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആറാം വിരല്‍ നീക്കം ചെയ്യാന്‍ വന്നു, ശസ്ത്രക്രിയ നടത്തിയത് നാവില്‍; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി

കമ്പത്ത് കാറിനുള്ളില്‍ മൂന്ന് പേരുടെ മൃതദേഹം, മരിച്ചത് കോട്ടയം സ്വദേശികള്‍; ആത്മഹത്യയെന്ന് സംശയം

'ആരാധകരും ഫുട്‌ബോളും തമ്മിലുള്ള ബന്ധം തകര്‍ക്കുന്നു'- 'വാര്‍' വേണ്ടെന്ന് പ്രീമിയര്‍ ലീഗ് ക്ലബുകള്‍

സിനിമ കാണാന്‍ ആളില്ല, തെലങ്കാനയില്‍ രണ്ടാഴ്ചത്തേക്ക് തിയറ്ററുകൾ അടച്ചിടുന്നു

നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫിസില്‍ പ്രതിഷേധം