കേരളം

വടക്കാഞ്ചേരി അപകടം; അന്വേഷണ റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും, ജോമോന്റെ രക്തപരിശോനഫലം ഇന്നെത്തും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; വടക്കാഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് ഗതാഗത കമ്മീഷണർ ഇന്ന്  സർക്കാരിന് സമർപ്പിച്ചേക്കും. അപകട കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവ വിശകലനം ചെയ്താണ് 18 പേജുള്ള റിപ്പോർട്ട്‌ തയാറാക്കിയിരിക്കുന്നത്. ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ്റെ രക്തപരിശോധന ഫലവും ഇന്ന് പുറത്ത് വന്നേക്കും.

ഇന്നലെ വൈകിട്ട് ആണ് പാലക്കാട് എൻഫോസ്‌മെന്റ് ആർടിഒ എംകെ ജയേഷ് കുമാർ വടക്കഞ്ചേരിയിലെ ടൂറിസ്റ്റ് ബസ് അപകടത്തിൻ്റെ വിശദമായ  റിപ്പോർട്ട് ഗതാഗത കമ്മീഷണർക്ക് കൈമാറിയത്. റിപ്പോർട്ട് കമ്മീഷണർ ഇന്ന് വകുപ്പ് മന്ത്രിക്ക് കൈമാറിയേക്കും. അപകടം ഡിജിറ്റൽ പുനരാവിഷ്ക്കരണവും റിപ്പോർട്ടിനു ഒപ്പം ചേർത്തിട്ടുണ്ട്. കെഎസ്ആർടിസിയെ കുറിച്ചുo ചില കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ട് എന്നാണ് വിവരം. റിപ്പോർട്ട്‌ പരിശോധിച്ച ശേഷമാകും മോട്ടോർ വാഹന വകുപ്പിൻ്റെ തുടർ നടപടികൾ. 

ടൂറിസ്റ്റ് ബസിന്റെ അമിതവേ​ഗതയാണ് അപകടത്തിന് കാരണമായത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അപകടം നടക്കുമ്പോൾ മണിക്കൂറിൽ 97.7 കിലോമീറ്റർ വേ​ഗതയിലായിരുന്നു ബസ്. യാത്ര പുറപ്പെട്ടതു മുതൽ 84.2 കിലോമീറ്ററായിരുന്നു ശരാശരി വേ​ഗം. കെഎസ്ആർടിസി ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് ടൂറിസ്റ്റ് ബസ് ഇടിക്കാനുണ്ടായ കാരണമായത് എന്ന വിവരം ശാസ്ത്രീയമായി തെളിയിക്കാനായില്ല. കാമറ ദൃശ്യങ്ങൾ നിരീക്ഷിച്ചും പരുക്കേറ്റവരോടും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരോടും സംസാരിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്