കേരളം

'സ്വര്‍ണ കവചവാലന്‍' വീണ്ടും കണ്‍മുന്നില്‍; പാമ്പിനെ കണ്ടെത്തിയത് 142 വര്‍ഷങ്ങള്‍ക്ക് ശേഷം

സമകാലിക മലയാളം ഡെസ്ക്

സുല്‍ത്താന്‍ ബത്തേരി: 1880ല്‍ കണ്ടെത്തി നാമകരണം ചെയ്ത 'സ്വര്‍ണ കവചവാലന്‍' പാമ്പിനെ 142 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടെത്തി. വയനാട് ചെമ്പ്രമലയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് 1400 മീറ്റര്‍ ഉയരത്തിലുള്ള ഇടതൂര്‍ന്ന നിത്യഹരിത വനത്തില്‍ തടികള്‍ക്കടിയില്‍ മണ്ണ് കുഴിക്കുന്നതിനിടെയാണ് 'ഗോള്‍ഡന്‍ ഷീല്‍ഡ് ടെയ്ല്‍' ഇനത്തിലുള്ള 2 പാമ്പുകളെ ഗവേഷകര്‍ കണ്ടത്തിയത്. തിളങ്ങുന്ന സ്വര്‍ണനിറമുള്ള ഇവയുടെ അടിഭാഗത്ത് കറുത്തു മിനുസമുള്ള അടയാളങ്ങളുണ്ട്. മണ്ണില്‍ ദ്വാരമുണ്ടാക്കി അതില്‍ ജീവിക്കുന്ന പ്രത്യേക തരം പാമ്പുകളുടെ കുടുംബമായ 'യൂറോപെല്‍റ്റിഡേ'യില്‍ പെട്ടവയാണ് ഇവ.

ബ്രിട്ടിഷ് മിലിട്ടറി ഓഫിസറും മദ്രാസ് പ്രവിശ്യയുടെ വനം വകുപ്പ് മേധാവിയും പ്രകൃതി സ്‌നേഹിയുമായിരുന്ന കേണല്‍ റിച്ചഡ് ഹെന്റി ബെഡ്ഡോം ആണ് 1880 ല്‍ ഈ ഇനം പാമ്പിനെ കണ്ടെത്തി നാമകരണം ചെയ്തത്. 

ഇന്ത്യയിലെയും ശ്രീലങ്കയിലെയും ആര്‍ദ്ര വനങ്ങളില്‍ മാത്രം കണ്ടു വരുന്നവയാണ്. ഇവയെക്കുറിച്ചു വളരെക്കുറച്ചു കാര്യങ്ങളേ ശാസ്ത്രലോകത്തിന് അറിവുള്ളൂ.വനംവകുപ്പ് സൗത്ത് വയനാട് ഡിവിഷന്റെ സഹായത്തോടെ വിവിധ സംഘടനകളിലെ ഗവേഷകരുടെ സംഘം നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണ കവചവാലന്‍ പാമ്പിനെ കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്