കേരളം

ബത്തേരി നഗരത്തിന് സമീപം കടുവ; നാട്ടുകാര്‍ പരിഭ്രാന്തിയില്‍; മതില്‍ ചാടിക്കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കടുവ ഇറങ്ങി. രാത്രി ഏഴുമണിയോടെയാണ് ദോട്ടപ്പന്‍ കുളം റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമിന് സമീപം കടുവ ഇറങ്ങിയത്. കടുവ മതില്‍ ചാടിക്കടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

നഗരത്തിന്റെ സമീപത്താണ് കടുവ ഇറങ്ങിയത്. നിരവധി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ്‌ കടുവയെ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകര്‍ പരിഭ്രാന്തിയിലാണ്. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിട്ടില്ല. കടുവയുടെ നമ്പര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശവാസികളോട് ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.രാത്രി കാലങ്ങളില്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു

നേരത്തെയും ബത്തേരിയിലെ പലയിടത്തും കടുവ ഇറങ്ങിയിരുന്നു. നിരവധി വളര്‍ത്തുമൃഗങ്ങളെയും കടുവ കൊലപ്പെടുത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി

തിരുവനന്തപുരത്ത് ഖനനത്തിനും മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനം; പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്