കേരളം

ചേർത്തലയിൽ ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു, ​ഗുരുതരാവസ്ഥയിൽ; പ്രദേശത്ത് സംഘർഷാവസ്ഥ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; ചേർത്തലയിൽ ഡിവൈഎഫ്ഐ നേതാവിന് നേരെ ആക്രമണം. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്.  നെടുമ്പ്രത്ത് വെള്ളിയാഴ്ച രാത്രി 8.30നാണ് സംഭവമുണ്ടായത്. രണ്ടുപേരാണ് കുത്തിയതെന്നാണ് വിവരം. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

വയറിനു കുത്തേറ്റ അരുണിനെ ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അരുണിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. അതിനിടെ പ്രദേശത്ത് സംഘാവർഷ നിലനിൽക്കുകയാണ്. കുത്തിയതെന്ന് സംശയിക്കുന്ന ഒരാളുടെ വീടിനുനേരെ ആക്രമണമുണ്ടായി. പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു