കേരളം

കുടിശ്ശിക വരുത്തി: കുടിവെള്ള കണക്ഷന്‍ വിച്ഛേദിക്കാന്‍ ചെന്നയാളെ മര്‍ദിച്ചു, ഉദ്യോഗസ്ഥരെ തടഞ്ഞാല്‍ കണക്ഷന്‍ കട്ടു ചെയ്യുമെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുടിശ്ശിക വരുത്തിയ വീട്ടിലെ കുടിവെള്ള കണക്ഷന്‍ വിച്ഛേദിക്കാന്‍ പോയ ജല അതോറിറ്റി ജീവനക്കാരന് മര്‍ദനമേറ്റ സംഭവം അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. കുടിശിക അടയ്ക്കാത്ത കണക്ഷനുകള്‍ വിച്ഛേദിക്കുക എന്നത് നിയമപരമായ നടപടി ക്രമവും സര്‍ക്കാരിന്റെ തീരുമാനവുമാണ്. ഇതു നടപ്പാക്കാനാണ് ജീവനക്കാരെ നിയോഗിച്ചിരിക്കുന്നത്. ഇവരെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. കുറ്റക്കാര്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുത്ത് കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 

ഇത്തരത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുന്നവരുടെ വാട്ടര്‍ കണക്ഷന്‍ കട്ട് ചെയ്യുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ അതോറിറ്റി സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

തിരുമല സെക്ഷനിലെ ഫിറ്ററായി ജോലിചെയ്യുന്ന പേയാട് സ്വദേശി വിവേക് ചന്ദ്രനാണ് മര്‍ദനമേറ്റത്. വലതുകാലിനു പൊട്ടലേറ്റ ജീവനക്കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ പതിനൊന്നുമണിയോടെ കാഞ്ഞിരംപാറ കരിത്തോട് റിവര്‍വാല്യൂ ഗാര്‍ഡനില്‍ സുശീലയുടെ വീട്ടിലാണ് സംഭവം. മാര്‍ച്ച് മാസം വരെയാണ് വീട്ടുകാര്‍ കുടിവെള്ള തുക അടച്ചിട്ടുള്ളതെന്ന് ജല അതോറിറ്റി അധികൃതര്‍ പറഞ്ഞു. 

തുടര്‍ന്ന് കുടിശ്ശിക വരുത്തി. ഇക്കാര്യം അറിയിക്കാനും കണക്ഷന്‍ വിച്ഛേദിക്കാനുമാണ് വിവേക് ഈ വീട്ടിലെത്തിയത്. വിവരമറിയിച്ചയുടന്‍ വീട്ടിലുണ്ടായിരുന്ന യുവാവ് തടഞ്ഞുവെച്ച് ക്രൂരമായി മര്‍ദിച്ചു. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകരാണ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ കിളികൊല്ലൂര്‍ മര്‍ദനം; എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു