കേരളം

"മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് ചേർത്ത് പിടിച്ചിരിക്കുകയാണ് ഈ മനുഷ്യൻ"; ഇരട്ടി മധുരമെന്ന് റഹീം 

സമകാലിക മലയാളം ഡെസ്ക്

ൻപതാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് എ എ റഹീം എംപി. ഒൻപത് വർഷങ്ങൾ ഇന്നലെയെന്നതുപോൽ കടന്ന് പോയെന്നും ഈ വിവാഹ വാർഷികത്തിന് ഇരട്ടി മധുരമാണെന്നും കുറിച്ചാണ് റഹീം ഭാര്യയെ ചേർത്തുപിടിച്ചുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. "പുതിയ മുഖവുമായി തിരികെ ജീവിതത്തിലേക്ക്" എന്ന ഹാഷ്ടാ​ഗും കുറിപ്പിൽ ചേർത്തിട്ടുണ്ട്. 

"ഇന്ന് വിവാഹ വാർഷികമാണ്. ഒൻപത് വർഷങ്ങൾ ഇന്നലെയെന്നത്പോൽ കടന്ന് പോയി.. ഈ വിവാഹ വാർഷികത്തിന് ഞങ്ങൾക്ക് ഇരട്ടി മധുരമാണ്. കൂടെയുണ്ടായിരുന്നവർക്കൊക്കെയും ഹൃദയംനിറഞ്ഞ സ്നേഹം. ബാക്ക് ടു ലൈഫ് വിത്ത് ന്യൂ ഫേസ്", എന്നാണ് റഹീം കുറിച്ചിരിക്കുന്നത്. 

"മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് ചേർത്ത് പിടിച്ചിരിക്കുകയാണ് ഈ മനുഷ്യൻ" എന്ന് കുറിച്ചുകൊണ്ടാണ് റഹീമിന്റെ ഭാര്യ അമൃതയുടെ കുറിപ്പ്. മെനിഞ്ചൈറ്റിസിനോട് പൊരുതിയ ​ദിവസങ്ങളെക്കുറിച്ചാണ് അമൃത പറ‍ഞ്ഞിരിക്കുന്നത്. "തന്റെ പോരാട്ടത്തിൽ കരുത്തായി കൂടെ നിന്നവരോടുള്ള സ്നേഹം പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്. 9-ാം വിവാഹ വാർഷിക ദിനത്തിലും ഞങ്ങൾക്ക് ഇങ്ങനെ ചേർന്ന് നില്ക്കാൻ ഒരിക്കൽ കൂടി അവസരം തന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എന്റെ ഡോക്ടർസ്, നഴ്സിംഗ് സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ് ചേച്ചിമാർ, ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, പാർട്ടി നേതൃത്വം, 15 ദിവസവും ICU വിനു മുന്നിൽ കാവൽ ഇരുന്ന ഇപ്പോഴും കൂടെ ഉള്ള കൂടപ്പിറപ്പുകൾ സഖാക്കൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, അക്ഷരങ്ങൾ മറന്നു പോയ ലോകത്തേയ്ക്ക് ഉണർന്ന എനിക്ക് ഈ ഒരു മാസമായി ആശ്വാസം തന്ന ഇന്ദു ഗോപൻ ചേട്ടനും ചേട്ടന്റെ പുസ്തകങ്ങൾക്കും അങ്ങനെ മനസുകൊണ്ട് ആശ്വാസമായി ഒപ്പം നിന്ന മുഴുവൻ മനുഷ്യരോടും ജീവിതം കൊണ്ട് സ്നേഹപ്പെട്ടിരിക്കുന്നു. യാത്ര തുടരുന്നു, അമൃത കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജ്യോതി ബസുവിന്റെയും ബുദ്ധദേബിന്റെയും മണ്ണില്‍ സി.പി.എം തിരിച്ചുവരുന്നു?

അതിശക്ത മഴ: ഓറഞ്ച് അലര്‍ട്ട്, വിനോദ സഞ്ചാരികള്‍ ഊട്ടി യാത്ര ഒഴിവാക്കണം, മുന്നറിയിപ്പ്

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍