കേരളം

യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ല; സാങ്കേതിക സര്‍വകലാശാലാ വിസി നിയമനം സുപ്രിം കോടതി റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യഡല്‍ഹി: എപിജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വലാശാലാ വൈസ് ചാന്‍സലര്‍ ആയി ഡോ. എംഎസ് രാജശ്രീയെ നിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി. യുജിജി മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എംആര്‍ ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി.

വൈസ് ചാന്‍സലറെ ശുപാര്‍ശ ചെയ്യാന്‍ നിയോഗിക്കപ്പെട്ട സെര്‍ച്ച് കമ്മിറ്റി ഒരു പേരു മാത്രം നിര്‍ദേശിച്ചത് യുജിസി മാനദണ്ഡത്തിനു വിരുദ്ധമാണെന്ന് കോടതി പറഞ്ഞു. മൂന്നു പേരുകള്‍ നിര്‍ദേശിക്കണമെന്നും ഇതില്‍നിന്ന് ഒരാളെ നിയമിക്കണമെന്നുമാണ് യുജിസി മാനദണ്ഡത്തില്‍ പറയുന്നത്. 

സാങ്കേതിക സര്‍വലാശാലാ വിസി നിയമനം ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഇതിലെ വാദങ്ങള്‍ കോടതി അംഗീകരിച്ചു.

വിധിയുടെ വിശദാംശങ്ങള്‍  ലഭിച്ച ശേഷം പ്രതികരിക്കുമെന്ന് ഡോ. രാജശ്രീ മാധ്യമങ്ങളോടു പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്