കേരളം

യോഗ്യത ഇല്ലെങ്കില്‍ പരിശോധിക്കേണ്ടേ?; ചാന്‍സലര്‍ക്ക് അതിന് അവകാശമില്ലേ.?ചോദ്യങ്ങളുമായി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ നോട്ടിസിനെതിരെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. വിസിമാരുടെ നിയമനം ശരിയല്ലന്നെ് ബോധ്യപ്പെട്ടാല്‍ അവരെ നീക്കം ചെയ്യാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. താന്‍ നടത്തിയ നിയമനം തെറ്റാണെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് ആവില്ലേ? . ഇത്തരത്തിലുള്‌ല നിരവധി ചോദ്യങ്ങള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഉന്നയിച്ചത്. 

ഇന്ന് രാവിലെ രാജിവെക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങള്‍. വിസി നിയമനങ്ങള്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ചോദ്യം.

അഞ്ച് വൈസ് ചാന്‍സലര്‍മാരുടെ വാദം പൂര്‍ത്തിയായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വാദം പുരോഗമിക്കുന്നത്. വിസിമാരുടെ നിയമനം ശരിയല്ലന്നെ് ബോധ്യപ്പെട്ടാല്‍ അവരെ റിമൂവ് ചെയ്യാന്‍ ചാന്‍സലര്‍ക്ക് അവകാശമില്ലേ?. ഇത് സംസ്ഥാനത്തെ നൂറ് കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയുടെ പ്രശ്‌നമാണ്. സര്‍വകലാശാലകളില്‍ ഇടപെടേണ്ടത് വ്യക്തമായി യോഗ്യത ഉള്ളവര്‍ ആവേണ്ട?. അപ്പോള്‍ അതില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക അവകാശമില്ലേയെന്നും കോടതി ചോദിച്ചു

സുപ്രീം കോടതി വിധി ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് മാത്രം ബാധകമാണെന്നാണ് വിസിമാരുടെ വാദം. ഇത് ശരിയെങ്കില്‍ തന്നെ ചാന്‍സലര്‍ ഒരു മനുഷ്യനാണ്. മനുഷ്യന് തെറ്റ് പറ്റിയാല്‍ അത് തിരുത്താനുള്ള അവകാശം അദ്ദേഹത്തിനില്ലേയെന്നും കോടതി ചോദിച്ചു. കുസാറ്റ് വിസിയുടെ അഭിഭാഷകന്‍ അല്‍പം പരുഷമായപ്പോള്‍ തന്റെ കോടതിയില്‍ അത് അംഗീകരിക്കാന്‍ ആവില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. 
സാങ്കേതിക സര്‍വകലാശാല വിസി നിയമനം അസാധുവാണെന്ന് സുപ്രീംകോടതി വിലയിരുത്തിയതായി ഹൈക്കോടതി നിരീക്ഷിച്ചു. ആ വിധി ബാധകമാണെങ്കില്‍, വിസിമാര്‍ക്ക് ഒക്ടോബര്‍ 24 വരെ സമയം നല്‍കിയ ഗവര്‍ണര്‍ മാന്യനാണെന്നും ഹൈക്കോടതി പറഞ്ഞു. ആരെങ്കിലും ചോദ്യം ചെയ്തില്ലെങ്കില്‍ അതുവരെ തുടരാമെന്ന് വാദിക്കുന്നത് എങ്ങനെ ശരിയാകുമെന്നും വിസിമാരോട് ഹൈക്കോടതി ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ