കേരളം

12കാരനായ വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്


മലപ്പുറം: വിദ്യാര്‍ഥിയെ പീഡിപ്പിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പിടിയില്‍. പന്ത്രണ്ട് വയസുകാരനായ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ മലപ്പുറം നിലമ്പൂര്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ അസൈനാറാണ് അറസ്റ്റിലായത്. 

ഭയപ്പെടുത്തി ഇയാള്‍ കുട്ടിയെ പല തവണ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഒടുവിൽ സംഭവം കുട്ടി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ നിലമ്പൂര്‍ പൊലീസിനെ സമീപിച്ചു. പോക്‌സോ വകുപ്പ് ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

കൂടുതല്‍ കുട്ടികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പോക്‌സോ കേസില്‍ കായികാധ്യാപകനെ പൊലീസ് പിടികൂടിയിരുന്നു. കണ്ണൂര്‍ പരിയാരം സ്വദേശി കെസി അജീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യര്‍ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച് നല്‍കിയെന്ന പരാതിയിലാണ് അറസ്റ്റ്. കേസ് എടുത്തത് അറിഞ്ഞ് സജീഷ് കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ