കേരളം

രണ്ടു റൗണ്ട് വെടിവെച്ചു, ആക്രമണം ഉണ്ടായത് നാലുമണിക്ക്; അറിയിച്ചത് രാത്രി, ബാര്‍ പൂട്ടി പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നഗരത്തെ ഞെട്ടിച്ച് കുണ്ടന്നൂരിലെ ബാറില്‍ വെടിവെയ്പ്പ് നടത്തിയതിന് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞതായി പൊലീസ്. എന്നാല്‍ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇവര്‍ക്കായി വ്യാപക തെരച്ചില്‍ നടത്തുന്നതായി പൊലീസും അറിയിച്ചു.

ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് കുണ്ടന്നൂരിലെ ഒജീസ് കാന്താരി ബാറില്‍ വെടിവെയ്പ്പ് നടന്നത്. ഏഴുമണിയോട് മാത്രമാണ് ബാര്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചത് എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ലോക്കല്‍ ബാറിന്റെ ബില്‍ കൗണ്ടറിലാണ് വെടിവെയ്പ്പ് നടന്നത്. മദ്യലഹരിയില്‍ രണ്ടുപേര്‍ ഭിത്തിയിലേക്ക് വെടിയുതിര്‍ത്തതായാണ് പൊലീസ് പറയുന്നത്. ഇവര്‍ ചുമരിലേക്ക് രണ്ടു റൗണ്ടാണ് വെടിയുതിര്‍ത്തത്. ബാര്‍ പൊലീസ് പൂട്ടി. വെടിവെയ്പ്പില്‍ ആര്‍ക്കും പരിക്കില്ല. വെടിവെയ്പ്പിനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. പൊലീസ് ഇക്കാര്യവും അന്വേഷിച്ച് വരികയാണ്.

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇവര്‍ ബാറിലെത്തിയത്. തുടര്‍ന്ന് ബില്‍ കൗണ്ടറില്‍ പണം നല്‍കി മടങ്ങുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്നും പൊലീസ് പറയുന്നു. ഭിത്തിയില്‍ വെടിവച്ച് പരിഭ്രാന്തി പരത്തിയ ശേഷമാണ് ഇവര്‍ പുറത്തേയ്ക്ക് പോയതെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ