കേരളം

'ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു'; രഹ്ന ഫാത്തിമയ്ക്ക് എതിരെ പരാതിയുമായി മാതാവ്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് എതിരെ പരാതിയുമായി മാതാവ്. മകളും മരുമകനും മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് കാണിച്ച് രഹ്ന ഫാത്തിമയുടെ മാതാവ് പ്യാരി ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പീഡനത്തേത്തുടര്‍ന്ന് ആലപ്പുഴയിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയെന്നും അവിടേയും ഭീഷണി തുടരുകയാണെന്നും പരാതിയില്‍ പറയുന്നു.

രഹ്ന ഫാത്തിമക്കൊപ്പം എറണാകുളത്തെ അവരുടെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നതെന്നും രഹ്നയുടെ മുന്‍ പങ്കാളി മനോജ് കെ ശ്രീധറും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പ്യാരിയുടെ ആരോപണം. ജീവന് തന്നെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് അവിടെ നിന്നും ഇറങ്ങിയതെന്നും പരാതിയില്‍ പറയുന്നു.

ബന്ധുവീടുകളില്‍ മാറി മാറി താമസിച്ചുവരികയായിരുന്നു. രണ്ടുമാസമായി ആലപ്പുഴയില്‍ ബന്ധുവിന് ഒപ്പമാണ് താമസം. എന്നാല്‍ രഹ്ന ഫാത്തിമ ബന്ധുക്കളേയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇനി മകള്‍ക്കൊപ്പം താമസിക്കാന്‍ താല്പര്യമില്ലെന്നും ഇപ്പോള്‍ താമസിക്കുന്ന വീട്ടുകാരെ ഒരു കാരണവശാലും ശല്യപ്പെടുത്തരുതെന്ന് രഹ്ന ഫാത്തിമയെ താക്കീത് ചെയ്യണമെന്നുമാണ് മാതാവിന്റെ ആവശ്യം. പരാതിയുടെ അടിസ്ഥാനത്തില്‍ രഹ്ന ഫാത്തിമയെ ആലപ്പുഴ നോര്‍ത്ത് പൊലീസ് വിളിച്ചുവരുത്തി. മാതാവിന് ഒരുതരത്തിലുള്ള ഭീഷണിയോ, ഏതെങ്കിലും തരത്തിലുള്ള ഉപദ്രവമോ ഉണ്ടാകാന്‍ പാടില്ലെന്ന താക്കീതും നല്‍കി വിട്ടയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

സംസ്ഥാനത്ത് ശക്തമായ മഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു