കേരളം

കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി ബിജു അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി ബിജു (42) പൊലീസ് പിടിയില്‍. കട്ടപ്പന പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 500 ഓളം മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍. നിരവധി കോടതികള്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 

മോഷണക്കേസിന് പുറമെ, പൊലീസിനെ ആക്രമിച്ച കേസുകളിലും ഇയാള്‍ പ്രതിയാണ്. കാമാക്ഷി എസ്‌ഐ എന്നും ഇയാള്‍ അറിയപ്പെട്ടിരുന്നു. താന്‍ എസ് ഐയാണെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുകളാണ് ഇയാള്‍ക്ക് കാമാക്ഷി എസ് ഐ എന്ന പേര് കിട്ടാനിടയായത്.

അടുത്തിടെ, പാമ്പാടിയില്‍ വച്ച് ബിജു പൊലീസിന്റെ പിടിയില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പൊലീസിനെ വെട്ടിച്ചു കടന്ന ബിജു ഒടുവില്‍ വാഹനം ഒരു വീട്ടിലേക്ക് ഇടിച്ചു കയറ്റി ഉപേക്ഷിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

'എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു': ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു: ആവേശത്തിൽ ആരാധകർ

കർശനമായ ഭക്ഷണക്രമം, രണ്ടാഴ്ച കൊണ്ട് കുറച്ചത് 10 കിലോ; കുറിപ്പുമായി പാർവതി