കേരളം

കൊച്ചിയിൽ കനത്ത മഴ; എംജി റോഡിൽ വെള്ളക്കെട്ട് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുലാവർഷം എത്തിയതിന് പിന്നാലെ കൊച്ചി ന​ഗരത്തിൽ കനത്ത മഴ. ഒരു മണിക്കൂറിന് മുകളിലായി മഴ നിർത്താതെ പെയ്യുകയാണ്. എംജി റോഡിൽ കടകളിൽ ഉൾപ്പെടെ വെള്ളം കയറി. ഓടകൾ നിറഞ്ഞു കവിഞ്ഞ് റോഡിൽ വെള്ളം മുട്ടിനൊപ്പം എത്തി. 

ഓ​ഗസ്റ്റിൽ ഏതാണ്ട് അഞ്ച് മണിക്കൂറിന് മുകളിൽ മഴ തുടർച്ചയായി പെയ്തതിനെ തുടർന്ന് കൊച്ചി ന​ഗരത്തിൽ വലിയ തോതിൽ വെള്ളം കയറിയിരുന്നു. എംജി റോഡ് അടക്കമുള്ള ഭാ​ഗങ്ങളിൽ അന്നും വലിയ തോതിൽ വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി. 

പിന്നാലെ കോർപറേഷൻ ഓപറേഷൻ ബ്രേക്ക് ത്രൂ എന്ന പേരിൽ പദ്ധതി ആരംഭിച്ചു. കനാലുകളും ഓടകളും ശുചീകരിക്കുന്നതായിരുന്നു പദ്ധതി. എന്നാൽ ഇത് പാതിവഴിയിൽ നിലയ്ക്കുന്ന സാഹചര്യമായിരുന്നു. 

ഇന്ന് മുതൽ സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍