കേരളം

ബസിന്റെ പിറകിലേക്ക് വിളിച്ചു, ആണ്‍സുഹൃത്തിന്റെ കൈ ഞരമ്പ് മുറിച്ച് 15കാരി; പിന്നാലെ ആത്മഹത്യാശ്രമം 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താമരശ്ശേരിയില്‍ ആണ്‍സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച ശേഷം 15കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോടഞ്ചേരി സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ബസ് ജീവനക്കാരനായ സുഹൃത്തിനെ ആക്രമിച്ചശേഷം കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇരുവരെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറുമാസമായി പെണ്‍കുട്ടി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവാവിനോട് ബന്ധത്തില്‍നിന്ന് പിന്മാറാനും വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

താമരശ്ശേരി ബസ് സ്റ്റാന്‍ഡില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ബസ് ജീവനക്കാരനായ യുവാവും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നു. 12 മണിയോടെ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ കയറിയ പെണ്‍കുട്ടി, ബസിന്റെ പിറകിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും പിന്നാലെ ബാഗില്‍നിന്ന് കത്തിയെടുത്ത് ആക്രമിച്ചെന്നുമാണ് യുവാവിന്റെ മൊഴി. കൈയില്‍ മുറിവേറ്റതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. പിന്നീട് ചോരയൊലിക്കുന്ന കൈയുമായി ഇയാളെ കണ്ട മറ്റു ജീവനക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

സംഭവത്തിന് പിന്നാലെ കൈഞരമ്പ് മുറിച്ചനിലയില്‍ പെണ്‍കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തിനെ ആക്രമിച്ചശേഷം പെണ്‍കുട്ടി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് വിവരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു