കേരളം

ഷാരോണ്‍ വധം: ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പ്രതിചേര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഷാരോണ്‍ രാജ് കൊലപാതക കേസില്‍ അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവന്‍ നിര്‍മ്മല്‍ കുമാറിനെയും പൊലീസ് പ്രതിചേര്‍ത്തു. തെളിവ് നശിപ്പിച്ചതിനാണ് ഇരുവരെയും പ്രതി ചേര്‍ത്തത്. ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള ഇവരുുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കഴിഞ്ഞദിവസം മുതല്‍ ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവനെയും ചോദ്യം ചെയ്തുവരികയായിരുന്നു. 

പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

ഗ്രീഷ്മ അണുനാശിനി കുടിക്കാനിടയായ സംഭവത്തില്‍ സ്‌റ്റേഷനില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയതായി റൂറല്‍ എസ്പി ഡി ശില്‍പ പറഞ്ഞു. സംഭവത്തില്‍ രണ്ട് വനിതാ പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ഗായത്രി, സുമ എന്നി പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ നിന്നും ക്ലീനിങിന് ഉപയോഗിക്കുന്ന അണുനാശിനി കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഗ്രീഷ്മ.രാവിലെ എഴരയോടെ ബാത്ത്‌റൂമില്‍ പോകണമെന്ന് ഗ്രീഷ്മ ആവശ്യപ്പെട്ടു. ബാത്ത്‌റൂമില്‍ വെച്ച് അവിടെയുണ്ടായിരുന്ന കീടനാശിനി ഗ്രീഷ്മ കുടിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി