കേരളം

സില്‍വര്‍ലൈന്‍: സാമൂഹികാഘാത പഠനം തുടരാം; സര്‍ക്കാരിന് നിയമോപദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം തുടരാമെന്ന് സര്‍ക്കാരിന് നിയമോപദേശം. അഡ്വക്കറ്റ് ജനറലാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്. സാമൂഹികാഘാത പഠനം നിലവിലെ ഏജന്‍സിയെ ഏല്‍പ്പിക്കാം. അല്ലെങ്കില്‍ പുതിയ ടെന്‍ഡര്‍ വിളിക്കാമെന്നും  നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. 

ആറ് മാസത്തിനുള്ളില്‍ സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കണം എന്നായിരുന്നു ചട്ടം. എന്നാല്‍ കഴിഞ്ഞ മാസം ആറ് മാസമെന്ന കാലാവധി അവസാനിച്ചതിനാല്‍ പഠനം നിലച്ചപ്പോഴാണ് റവന്യൂവകുപ്പ് നിയമോപദേശം തേടിയത്. ഏജന്‍സികളുടെ പ്രശ്‌നം കൊണ്ടല്ല പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് വിലയിരുത്തിയ എജി അതേ ഏജന്‍സികളെ കൊണ്ട് പഠനം തുടരാമെന്ന് നിയമപദേശം നല്‍കി. 

വിവിധ ജില്ലകളില്‍ ജില്ലാ കലക്ടര്‍മാര്‍ വിവിധ ഏജന്‍സികളെ കൊണ്ടാണ് പഠനം നടത്തുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്നാണ് സാമൂഹികാഘാത പഠനം തടസ്സപ്പെട്ടത്. സില്‍വര്‍ലൈന്‍ പദ്ധതി എങ്ങനെ നടപ്പാക്കാന്‍ ശ്രമിച്ചാലും എതിര്‍ക്കുമെന്ന് സമരസമിതി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്