കേരളം

തെരുവുനായയുടെ കടിയേറ്റ കുട്ടിയുടെ ആരോഗ്യനില ഗുരുതരം; വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: തെരുവുനായയുടെ കടിയേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കണ്ണില്‍ അടക്കം കടിയേറ്റ 12 വയസ്സുകാരി അഭിരാമി കോട്ടയം മെഡിക്കല്‍ കോളജിലെ പീഡിയാട്രിക് വിഭാഗം ഐസിയുവില്‍ ചികിത്സയിലാണ്. കുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ്  രൂപീകരിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. 

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയത്. വിവിധ വകുപ്പുമേധാവികള്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് നിര്‍ദേശം. ന്യൂറോ-ശിശുരോഗവിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുന്ന സംഘമാണ് ചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കുക. 

കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ഓരോ മണിക്കൂറും വിലയിരുത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇന്നലെ വൈകീട്ടോടെയാണ് കുട്ടിയുടെ ആരോഗ്യനില വഷളായത്. കുട്ടി മൂന്നു വാക്‌സിനും എടുത്തിരുന്നതാണ്. അതേസമയം ഇന്നലെ വൈകീട്ടത്തേക്കാള്‍ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് വിവരം. 

റാന്നി സ്വദേശി ഹരീഷിന്റെ മകള്‍ അഭിരാമിക്ക് രണ്ടാഴ്ച മുമ്പാണ് തെരുവുനായയുടെ കടിയേറ്റത്. കാര്‍മല്‍ എഞ്ചിനീയറിംഗ് കോളജ് റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു സംഭവം. പാല്‍ വാങ്ങാന്‍ പോയ അഭിരാമിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കൈയിലും ശരീരത്തുമായി നായയുടെ ഒന്‍പതിലധികം കടികള്‍ ഏറ്റിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍