കേരളം

വീണ്ടും തെരുവുനായ ആക്രമണം; ഒറ്റപ്പാലത്ത് പന്ത്രണ്ട് വയസുകാരന് കടിയേറ്റു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ഒറ്റപ്പാലത്ത് പന്ത്രണ്ടുകാരനെ തെരുവുനായ കടിച്ചു. വരോട് അത്താണിയില്‍ മനാഫിനെയാണ് നായ കടിച്ചത്. മദ്രസയില്‍ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു നായയുടെ ആക്രമണം. പ്രദേശത്ത് മറ്റ് രണ്ടുപേര്‍ക്ക് കൂടി തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. വിജയന്‍, ഹുസൈന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.

പിറകില്‍ നിന്നെത്തിയ നായ മഹ്നാസിനെ കടിക്കുകയായിരുന്നു. വലതുകാലിന് ആഴത്തില്‍ മുറിവേറ്റു. മഹ്നാസ് ആശുപത്രിയില്‍ ചികിത്സയിലാണ്

ഇന്നലെ ആറ്റിങ്ങലില്‍ എട്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ചിറ്റാറ്റിന്‍കരയിലും പാലമൂട്ടിലുമുള്ളവര്‍ക്കാണ് കടിയേറ്റത്. ചിറ്റാറ്റിന്‍കരയിലുള്ള പ്രഭാവതി (70), ഗോകുല്‍രാജ് (18), പൊടിയന്‍ (58), ലിനു (26) എന്നിവര്‍ക്കും പാലമൂട്ടിലുള്ള നാലുപേര്‍ക്കുമാണ് കടിയേറ്റത്. ഇതില്‍ 60 ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ അമ്മയും ഉള്‍പ്പെടുന്നു.

പ്രഭാവതിയുടെ ചെവിക്ക് ഗുരുതര പരിക്കേറ്റു. കാലിനും കടിയേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.മറ്റൊരു യുവാവിന്റെ മൂക്കിനും ചുണ്ടിനും പരിക്കേറ്റു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്