കേരളം

90 ലക്ഷം വീടുകളില്‍ സൗജന്യ ഭക്ഷ്യക്കിറ്റ്; 60 ലക്ഷം പേര്‍ക്ക് 3,200 രൂപ; എല്ലാവര്‍ക്കും സഹായം നല്‍കി; കെഎന്‍ ബാലഗോപാല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും ഓണക്കാലത്ത് സര്‍ക്കാരിന്റെ സഹായങ്ങള്‍ എത്തിച്ചതായി ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍. സംസ്ഥാനത്തെ 90 ലക്ഷത്തോളം വരുന്ന കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തതായും മന്ത്രി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

60 ലക്ഷത്തോളം വരുന്ന ആളുകള്‍ക്ക് 3,200 രൂപ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഓണം പ്രമാണിച്ച് വീടുകളിലെത്തിച്ചു. അഞ്ചര ലക്ഷത്തോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം ഓണം അലവന്‍സ് നല്‍കി. പരമ്പരാഗത തൊഴില്‍ മേഖലകളിലെ പൂട്ടി കിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് 2,000 രൂപ എക്‌സ് ഗ്രേഷ്യ ധനസഹായം നല്‍കി. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഓണക്കിറ്റ് നല്‍കി. 

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബോണസ്/ ഉത്സവ ബത്ത/ അഡ്വാന്‍സ് അനുവദിച്ചു. 4000 രൂപ ബോണസും 2750 രൂപ ഓണം അലവന്‍സും 15,000 രൂപ ഓണം അഡ്വാന്‍സും നല്‍കി. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് 1000 രൂപ ഓണം ഉത്സവബത്ത നല്‍കിയെന്ന് മന്ത്രി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്

വണ്ടാനം മെഡിക്കല്‍ കോളജില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, 24 കാരന്‍ അറസ്റ്റില്‍

നാലാംഘട്ടത്തില്‍ 62.31 ശതമാനം പോളിങ്; ബംഗാളില്‍ 75.66%, കശ്മീരില്‍ 35.75%