കേരളം

പൊന്തക്കാട്ടില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍; കണ്ടെത്തിയത് ആക്രി പെറുക്കാനെത്തിയവര്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴയില്‍ പൊന്തക്കാട്ടില്‍ നവജാതശിശുവിനെ കണ്ടെത്തി. ആലപ്പുഴ തുമ്പോളി ജംഗ്ഷനു സമീപമാണ് സംഭവം. ആക്രി പെറുക്കാനെത്തിയ അതിഥിതൊഴിലാളികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. 

തുമ്പോളി വികസന ജംഗ്ഷനു സമീപമാണ്, ജനിച്ചിട്ട് അധിക സമയമാകാത്ത പിഞ്ചുകുഞ്ഞിനെ കണ്ടെത്തുന്നത്. ശരീരത്തില്‍ രക്തത്തിന്റെ അംശമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

പ്രദേശത്തെ കാടുപിടിച്ച പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞ്. ആക്രി പെറുക്കാനെത്തിയ അതിഥിതൊഴിലാളി കുഞ്ഞിന്റെ കരച്ചില്‍ കേട്ട് തൊട്ടടുത്ത വീട്ടുകാരെ വിവരം അറിയിച്ചു. ഈ വീട്ടുകാര്‍ നാട്ടുകാരെയും കൗണ്‍സിലറെയും വിളിച്ചുവരുത്തി. 

തുടര്‍ന്ന് നാട്ടുകാര്‍ കുഞ്ഞിനെ ഉടന്‍ തന്നെ ആലപ്പുഴ ബീച്ചിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് സുരക്ഷിതമായിരിക്കുന്നുവെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

അതിനിടെ, രക്തസ്രാവത്തെത്തുടർന്ന് ഒരു യുവതിയെയും ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ യുവതി കുഞ്ഞിന്റെ അമ്മയാണോയെന്ന് അന്വേഷിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത