കേരളം

പഴനി യാത്രയ്ക്കിടെ അപകടം; ചികിത്സയിലായിലായിരുന്ന ഒൻപതു വയസുകാരനും മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ദിണ്ടി​ഗൽ; പഴനി യാത്രയ്ക്കിടെ ദിണ്ടി​ഗല്ലിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ ഒൻപതു വയസുകാരൻ കൂടി മരിച്ചു. അപകടത്തിൽ മരിച്ച ജയയുടെ ചെറുമകൻ സിദ്ധാർത്ഥ് ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. മധുര മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. 

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം ദിണ്ടി​ഗലിൽ അപകടത്തിൽപ്പെട്ടത്. കുര്യാത്തി റൊട്ടിക്കടമുക്ക് പണയിൽ വീട്ടിൽ അഭിജിത്തിന്റെയും സംഗീതയുടെയും മകൻ ഒന്നര വയസ്സുകാരൻ ആരവിന്റെ മുടിമുറിക്കുന്നതിനുള്ള നേർച്ചയ്ക്കായാണ് കുടുംബാംഗങ്ങൾ പഴനിയിലേക്കു പോയത്.  

ട്രെ‌‌യിൻ റിസർവേഷൻ ലഭിക്കാത്തതിനാൽ അവസാനം കാറിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി കാർ വാടകയ്ക്കെടുത്തു. അഭിജിത്തിന്റെ സുഹൃത്ത് കണ്ണനാ‌യിരുന്നു വാഹനമോ‌ടിച്ചത്. അപകടത്തിൽ ആരവിനൊപ്പം അഭിജിത്തിന്റെ അമ്മ ശൈലജയും സംഗീതയുടെ അമ്മ ജയയുമാണ് മരിച്ചത്. സംഗീതയുടെ സഹോദരി ശരണ്യയുടെ മകനാണ് ഇപ്പോൾ മരിച്ച ഒമ്പതു വയസ്സുകാരനായ  സിദ്ധാർഥ്‌. അഭിജിത്തിന്റെ അച്ഛൻ അശോകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍