കേരളം

കണ്ണൂരിൽ മാധ്യമപ്രവർത്തകനെ തെരുവ് നായ കടിച്ചു 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കണ്ണൂരിൽ മുണ്ടയാട് ജേണലിസ്റ്റ് കോളനിയിൽ മാധ്യമപ്രവർത്തകനു നേരെ തെരുവ് നായ ആക്രമണം. മുതിർന്ന മാധ്യമപ്രവർത്തകനും ബി ജെ‌ പി ദേശീയ കൗൺസിൽ അംഗവുമായ എ ദാമോദരനാണ് നായയുടെ കടിയേറ്റത്. 

റോഡ് സൈഡിൽ നിന്ന നായയാണ് കാലിൽ കടിച്ചതെന്ന് ദാമോദരൻ പറഞ്ഞു. നായയെ ശ്രദ്ധിക്കാതെ നേരെ വീട്ടിലേക്ക് നടന്നുവരികയായിരുന്ന തന്നെ നായ തിരി‍ഞ്ഞുവന്ന് ആക്രമിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.  അദ്ദേഹം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

ജേണലിസ്റ്റ് കോളനിയിലും പരിസരങ്ങളിലും ധാരാളം തെരുവ് പട്ടികൾ അലഞ്ഞു തിരിയുന്നുണ്ടെന്നും ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ദാമോദരൻ കൂട്ടിച്ചേർത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും